എല്ലുകളുടെ ബലത്തിന് ചങ്ങലം പരണ്ട

ടിഞ്ഞ എല്ലുകളെ യോജിപ്പിക്കാന്‍ സഹായിക്കുന്ന ഔഷധ ശക്തിയുള്ള ചെടിയാണ്, ചങ്ങലം പരണ്ട; ഇംഗ്ലീഷില്‍ ബോണ്‍ സെറ്റര്‍.(Bone Setter). വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഇത് ഏത് കാലാവസ്ഥയിലും യഥേഷ്ടം കൃഷി ചെയ്യാം. ഇലയും തണ്ടും ഭക്ഷ്യയോഗ്യം. കാത്സ്യത്തിന്റെ കലവറ ആയതിനാൽ തേയ്മാനം ഉള്ളവര്‍ ഇത്‌ ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. സംസ്കൃതത്തില്‍ അസ്ഥി സംഹാരി എന്നും തമിഴില്‍ പരണ്ട എന്നും ഇതറിയപ്പെടുന്നു. തമിഴ് നാട്ടില്‍ മാര്‍ക്കറ്റുകളില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതുപയോഗിച്ച് പലതരം ചമ്മന്തികള്‍ ഉണ്ടാക്കാം. ചിത്രത്തില്‍ ബക്കറ്റില്‍ വെച്ചിരിക്കുന്ന പരണ്ടയിലെ വള്ളികള്‍ വളര്‍ന്ന് വരുന്നതിന് അനുസരിച്ച് മുറിച്ച് മാറ്റി നടുകയാണ്‌ ഞാന്‍ ചെയ്യുന്നത്. കീടബാധകള്‍ തീരെ കുറവാണ്. അടുക്കള കൃഷിയില്‍ ഇത്തരം ഔഷധ ചെടികള്‍ കൂടി ഉള്‍ക്കൊള്ളിക്കാന്‍ നാമേവരും ശ്രമിക്കണം


Comments

  1. ചെടി വാങ്ങാൻ കിട്ടുമോ എങ്കിൽ എവിടെ വില എത്ര

    ReplyDelete

Post a Comment